ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്
മലയോര ഹൈവേ

തലയോട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നു. റോഡ് പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽപ്പെട്ട കക്കയം, കരയാത്തുംപാറ, മുള്ളമ്പാറ, വയലട, കക്കയം ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരം പ്രകൃതിരമണീയവും ഹൃദ്യവും ആകും. കക്കയം കരിയാത്തുംപാറ കല്ലാനോട് ഭാഗങ്ങളിൽ വലിയ രീതിയിലുള്ള വികസന സാധ്യതകളും തെളിയും. കഴിഞ്ഞ മഴക്കാലത്ത് ഇരുപത്തിയാറാം വയൽ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാരണം ഹൈവേ നിർമ്മാണ പ്രവർത്തിക്ക് കാലതാമസം നേരിട്ടിരുന്നു പിന്നീട് കാലാവസ്ഥാനുകൂലമായതോടെയാണ് റോഡ് പ്രവർത്തി വേഗത്തിൽ ആയത് വയനാട് റോഡുമായി ബന്ധിപ്പിക്കുന്ന 9.9 കിലോമീറ്റർ ദൂരമുള്ള തലയാട് മലപ്പുറം രചന 57.95 കോടി രൂപയാണ് അനുവദിച്ചത് 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമ്മാണം