ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്
ബജറ്റ് റിപ്പോർട്ട് (2025-2026)

കൂരാച്ചുണ്ട് ബജറ്റ് സംഗ്രഹം (2025-2026)

വികസന ലക്ഷ്യം: മലയോര ഗ്രാമത്തിന്റെ പരിമിതികളെ മറികടന്ന്, ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തൻ പാറ എന്നിവ ഉൾപ്പെടുന്ന പഞ്ചായത്തിൽ വികസന തുടർച്ച ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.വെള്ളവും പൊതുസൗകര്യവും: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 9 ലക്ഷം രൂപ വകയിരുത്തി; മത്സ്യമാർക്കറ്റ് നവീകരിച്ച് സാംസ്കാരിക നിലയം, ഓപ്പൺ പാർക്ക് എന്നിവ സ്ഥാപിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു.കാർഷികം/മൃഗസംരക്ഷണം: തെങ്ങ്, കവുങ്ങ്, പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുക , ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നീ ലക്ഷ്യങ്ങളോടെ ഫണ്ട് വകയിരുത്തി.അടിസ്ഥാന സൗകര്യങ്ങൾ: കൂരാച്ചുണ്ട് ട്രഷറിക്കായി കെട്ടിട നിർമ്മാണത്തിന് 6 സെന്റ് ഭൂമി വിട്ടുനൽകിയ നടപടി പൂർത്തിയാക്കി , കിഫ്ബി മുഖേനയുള്ള വാതക ശ്മശാന നിർമ്മാണം ആരംഭിക്കുന്നതിന് നടപടി പുരോഗമിക്കുന്നു.ക്ഷേമ പദ്ധതികൾ: കുട്ടികൾ, ഭിന്നശേഷിക്കാർ, വനിതകൾ, പട്ടികജാതി/പട്ടികവർഗ്ഗക്കാർ എന്നിവരുടെ ക്ഷേമത്തിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.