പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

സിനി ജിനോ

പ്രസി‍‍ഡണ്ട്

ബിജു കടലാശ്ശേരി

വൈസ് പ്രസി‍ഡണ്ട് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ബിന്ദുമോൾ തോമസ്

ചെയർപേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചെറിയാൻ ജോസഫ് അറയ്ക്കൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡാർളി അബ്രാഹം

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

യാദവ് വിൽസൺ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കൊയിലാണ്ടി താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ബാലുശ്ശേരി , ലോകസഭാ മണ്ഡലം :കോഴിക്കോട് വില്ലേജുകള്‍ :കൂരാച്ചുണ്ട് ആകെ ജനസംഖ്യ (2011) : 17027വിസ്തീർണ്ണം :97.98 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൂരാച്ചുണ്ടിന്റെ വിരിമാറില്‍ക്കൂടി വളഞ്ഞൊഴുകുന്ന പുഴയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഭയങ്കരമായ ഒരു കുഴിയുണ്ടായിരുന്നു. ആ കുഴിയില്‍ കൂരാത്തി എന്നു പറയപ്പെടുന്ന ഒരുതരം മത്സ്യം ധാരാളമായി കാണപ്പെട്ടിരുന്നു. കൂരാത്തിയുള്ള കുണ്ട് എന്ന അര്‍ത്ഥത്തില്‍ കൂരാത്തിക്കുണ്ട്-കൂരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് ആയതാണെന്നും പറയപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 1, 2026

സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ ക്യാമ്പയിൻ ശുചീകരണം

കൂരാച്ചുണ്ട് പഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ' ശുചീകരണ ക്യാമ്പയിന് തുടക്കമായി കൂരാച്ചുണ്ട്: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ 'കൈയ്യോട് കൈ' തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം. പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ, തോടുകൾ, റോഡരികുകൾ എന്നിവ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത