സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ ക്യാമ്പയിൻ ശുചീകരണം

October 1, 2026

കൂരാച്ചുണ്ട് പഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ' ശുചീകരണ ക്യാമ്പയിന് തുടക്കമായി

 

കൂരാച്ചുണ്ട്: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ 'കൈയ്യോട് കൈ' തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം. പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ, തോടുകൾ, റോഡരികുകൾ എന്നിവ വൃത്തിയാക്കുന്നതിനും മാലിന്യമുക്ത പഞ്ചായത്ത് കെട്ടിപ്പടുക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

 

പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, നാട്ടുകാർ എന്നിവർ കൈകോർത്തു.

 

പൊതുസ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. ശുചിത്വ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് വിമുക്ത ജീവിതശൈലിയെക്കുറിച്ചും ഗ്രാമസഭകൾ വഴിയും വാർഡ് തലങ്ങളിലും ബോധവൽക്കരണം കൂടുതൽ ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Swachhata Hi Seva - Hand in Hand Cleaning Campaign